kerala

മലപ്പുറം തോണി അപകടത്തിൽ മരണം നാലായി

By Test User

November 20, 2022

മലപ്പുറം തിരൂരിൽ തോണി മറിഞ്ഞ സംഭവത്തിൽ മരണം നാലായി. അബ്ദുൽസലാം,അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഏഴരയുടെ നടന്ന സംഭവത്തിൽ രണ്ടുപേർ മരിച്ചിരുന്നു.ഭാരതപ്പുഴയിലെ തുരത്തിൽ നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്നു ആറുപേർ അടങ്ങിയ സംഘം.കക്കശേഖരിച്ചു മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനെടുത്ത് പുഞ്ചികടവിൽ വച്ചാണ് തോണി മറിഞ്ഞത്.

അപകടത്തിൽപ്പെട്ട നാലു പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു. റുഖിയ (60), സൈനബ (54), എന്നിവരാണ് മരിച്ചത്.ബീവാത്തു റസിയ എന്നിവരെ ആലത്തിയൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.