india

ക്രിസ്മസ് ദിനത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

By webdesk12

December 25, 2022

ക്രിസ്മസ് ദിനത്തില്‍  കച്ചേരിപ്പറമ്പ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്തമായ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട് കച്ചേരിപ്പറമ്പ് എ എം എൽ പി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് മുഖ്യരക്ഷാധികാരി നൗഫൽ താളിയിൽ അധ്യക്ഷത വഹിച്ചു.ക്ലബ്ബ് ഭാരവാഹികളായ കെ സി ഷറഫുദ്ദീൻ, പി.സോനു , സിദ്ദീഖുൽ അമീൻ. ടി, കെ.ഷംസീർ ബാവ, കെ.ഷമീദ് എന്നിവർ പ്രസംഗിച്ചു. അഹല്യ കണ്ണാശുപത്രിയിലെ ഡോക്ടർ അശ്വിൻ ക്യാമ്പിന് നേതൃത്വം നൽകി.