india

കലോത്സവ നഗരിയിൽ പൊടി ശല്യം: വെള്ളം തളിച്ച് പരിഹരിച്ചു

By webdesk12

January 06, 2023

ജാസിം ചുള്ളിമാനൂർ

കലോത്സവ വേദികൾ കലയാട്ടം കൊണ്ട് മൂന്നാം ദിനവും ഗംഭീരമാക്കുകയാണ്. മത്സരാർത്ഥികൾക്ക് മാത്രമല്ല, കാഴ്ചക്കാരായി വരുന്നവരെയും സ്വീകരിക്കുകയാണ് ഉത്സവ നഗരികൾ. വെയിൽ കനത്തതോടെ ചൂടും പൊടിയും നഗരിയെ ബാധിക്കുന്നുണ്ട്. പൊടിപടലം പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊടിശല്യം രൂക്ഷമായതോടെ വെള്ളം തളിച്ച് പരിഹരിച്ചു.

സാമൂതിരി സ്കൂൾ ഗ്രൗണ്ടിലാണ് പൊടിശല്യം നേരിട്ടത്. വാഹനങ്ങളുടെ സഞ്ചാരമാണ് നഗരിയിൽ പൊടിശല്യം ഉണ്ടാക്കിയത്. വേദി 3 നിലനിൽക്കുന്ന ഗ്രൗണ്ടിന്റെ മറുവശത്താണ് വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് ഭാഗത്തേക്ക് വന്നു പോകുന്ന വാഹനങ്ങളുടെ സഞ്ചാരമാണ് പൊടിപടലം സൃഷ്ടിക്കുന്നത്. പൊടിശല്യം രൂക്ഷമായതോടെ കലോത്സവ കമ്മിറ്റി ടാങ്കറിൽ വെള്ളമെത്തിച്ച് പ്രശ്നം പരിഹരിച്ചു.