kerala

‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലുപ്പം’; നടനെ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വാസവന്‍

By Test User

December 12, 2022

നിയമസഭയില്‍ നടന്ന ഇന്ദ്രന്‍സിനെ അധിക്ഷേപിച്ച് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍. നടന്‍ ഇന്ദ്രന്‍സിന്റെ ശരീരവുമായി താരതമ്യം ചെയ്തായിരുന്നു കോണ്‍ഗ്രസിനെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലേക്ക് എത്തിയിരിക്കുന്നു അദ്ദേഹം പറഞ്ഞു. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് സഭയില്‍ അവതരിപ്പിക്കുന്നതിനിടയാണ് മന്ത്രി പരാമര്‍ശം നടത്തിയത്.