india

യുഎസില്‍ ഇന്ത്യന്‍ വംശജയായ ബിസിനസ്സുകാരി തീപിടുത്തത്തില്‍ കൊല്ലപ്പെട്ടു

By Test User

December 19, 2022

യുഎസില്‍ ഇന്ത്യന്‍ വംശജയായ ബിസിനസ്സുകാരി തീപിടുത്തത്തില്‍ കൊല്ലപ്പെട്ടു. തന്യ ബത്തിജ (32) എന്ന യുവതിയാണ് മരണപ്പെട്ടത്.ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലുള്ള ഡിക്‌സ് ഹില്‍സ് കോട്ടേജിലുണ്ടായ തീപിടിത്തത്തിലാണ് സ്ത്രീയും അവരുടെ നായയും മരിച്ചത്. സംഭവ സ്ഥലത്തുവെച്ച്‌ തന്നെ തന്യ ബത്തിജ മരിച്ചു.ഡിസംബര്‍ 14നായിരുന്നു സംഭവം. ലോംഗ് ഐലന്‍ഡിലെ ബെല്‍പോര്‍ട്ടില്‍ തന്യ ബത്തിജ അടുത്തിടെ ഒരു ഡങ്കിന്‍ ഡോണട്ട്‌സ് ഔട്ട്‌ലെറ്റ് ആരംഭിച്ചിരുന്നു.നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തന്യ സജീവമായി പങ്കെടുത്തിരുന്നു.