kerala

ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം രാത്രി ഒന്‍പതുവരെ ചെലവഴിക്കാം;മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വധു

By Test User

November 09, 2022

പാലക്കാട്‌: ഭര്‍ത്താവിന് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്ല്യപെടുത്തില്ലെന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കി ഭാര്യ.സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ശനിയാഴ്ച്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ് ഭവനില്‍ എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്.

വിവാഹസമ്മാനമായി കൂട്ടുകാര്‍ നല്‍കിയ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയങ്ങളില്‍ ഫോണ്‍ ചെയ്ത് ശല്ല്യപെടുത്തില്ലെന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയ ഭാര്യയുടെ അനുമതി സമൂഹമാധ്യമങ്ങളിലൂടെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.നിരവധി കമന്റുകളാണ് ഇരുവര്‍ക്കും ആശംസകളോടൊപ്പം അറിയിച്ചിരിക്കുന്നത്.

ഏതായാലും വൈറല്‍ മുദ്രപത്രം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയ വധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പാണ് ഈ മുദ്രപത്രമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.