പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ കലാപം. പ്രതിഷേധക്കാര്‍ റാവല്‍ പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചു കയറി. സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും ഇവര്‍ കയറിയതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Protest at main chowk of Shakargarh , we demand immediate release of our beloved leader Imran khan .
Raise your voice wherever you are , for Imran khan , for Pakistan .#ReleaseImranKhan pic.twitter.com/V03VtPGyvJ
— Arslan Hafeez (@ChauderyArslan) May 9, 2023
ലാഹോറ്, കറാച്ചി, കരക് തുടങ്ങിയ മേഖലയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധയിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോടതി പരിസരത്ത് വെച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമീര്‍ ഫാറൂഖ് വിമര്‍ശിച്ചു.
#RadioPakistan's building set on fire in #Pakistan as chaos erupts after arrest of #ImranKhan. #ImranKhanArrest pic.twitter.com/ryaFo2CdWd
— Vishal Sehgal (@VishalSehgal4U) May 9, 2023
ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് ഇമ്രാന്‍ഖാനെ അര്‍ദ്ധ സൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.