india

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടി താഴെയിട്ട സംഭവം;ഇ.പി ജയരാജനെതിരെ നടപടിക്ക് സാധ്യത

By Chandrika Web

June 18, 2022

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടി താഴെയിട്ട സംഭവത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നടപടിക്ക് സാധ്യത. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചുവരികയാണ്. റിട്ട.ജഡ്ജിയുടെ നേതൃത്വത്തില്‍ ഇന്‍ഡിഗോ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും തീരുമാനം.

ഹൈബി ഈഡന്‍ എംപി ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പരിശോധിച്ച് ഉടന്‍ നടപടിയുണ്ടാകും എന്നാണ് പ്രതികരിച്ചത്.യാത്രാ വിലക്കിനാണ് സാധ്യതയെന്നാണ് വിവരം.