gulf

ഖത്തറിനെയും മെസ്സിയെയും പ്രശംസിച്ച് സാദിഖലി തങ്ങള്‍

By Test User

December 19, 2022

ഖത്തര്‍ ലോകകപ്പിന്റെ സമ്പൂര്‍ണ്ണ വിജയത്തില്‍ ഖത്തറിനെയും മെസ്സിയെയും പ്രശംസിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

ഷൈഖ് തമീം, താങ്കള്‍ ജയിച്ചു മെസ്സിയോടൊപ്പം എന്നാണ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ അമീറിന്റെയും മെസ്സിയുടെയും ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു.

ഖത്തറില്‍ കഴിഞ്ഞ ഒരു മാസക്കാലമായി നടന്ന ലോകകപ്പിന്റെ സംഘാടനത്തിന് ലോകം മുഴുവനുള്ള പ്രശംസ ഖത്തര്‍ ഏറ്റുവാങ്ങിയിരുന്നു. അറബ് സംസ്‌കാരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ലോകകപ്പാണ് കടന്നുപോയത്. ഇതു സംബന്ധിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും വഴി വച്ചിട്ടുണ്ട്.