Connect with us

News

സന്തോഷ് ട്രോഫി; ആദ്യ മല്‍സരം നാളെ രാവിലെ

Published

on

കാത്തിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഫുട്‌ബോള്‍ മണ്ണായ മലപ്പുറത്ത് നാളെ കിക്കോഫ്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് ഗ്രൂപ്പ് എ യിലെ കരുത്തരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലുള്ള മത്സരത്തോടെ പെരുന്നാള്‍ വരെ നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ ആവേശത്തിന് വിസില്‍ മുഴങ്ങും.

ആതിഥേയരായ കേരളവും നാളെ കളത്തിലുണ്ട്. ചാമ്പ്യന്മാരടങ്ങിയ ഗ്രൂപ്പില്‍ രാജസ്ഥാനുമായിട്ടാണ് കേരളത്തിന്റെ കന്നിയങ്കം. രാത്രി 8ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തരുടെ ഗ്രൂപ്പ് എയില്‍ ഓരോ കളിയും നിര്‍ണ്ണായകമായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. ടീമി പിന്തുണയുമായി എത്തുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ കളി പുറത്തെടുക്കാനും മികച്ച കളി എടുക്കാനും വിജയ പോയന്റ് നേടാനും ലക്ഷ്യം വച്ചു തന്നെയാകും പരിചയസമ്പത്തുള്ള കോച്ച് ബിനോ ജോര്‍ജ്ജ് ടീമിനെ സജ്ജമാക്കുന്നത്. ബുനധാഴ്ച്ചയാണ് ടീം കോഴിക്കോടു നിന്നും മലപ്പുറത്ത് എത്തിയത്. മാസക്കാലമായി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ടീം പരിശീലനം, ക്യാമ്പിലെ 30 അംഗ സംഘത്തില്‍ നിന്നും ആറ്റികുറിക്കിയ 20 അംഗ ടീമിനെ ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

പരിചയസ മ്പത്തും യുവനിരയും സമ്മേളിക്കുന്ന ടീമില്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. കരുത്തരായ ഗ്രൂപ്പ് എ.യിലാണ് ആതിഥേയര്‍. പശ്ചിമബംഗാള്‍, മേഘാലയ, രാജസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലുള്ളവര്‍. നിലവില്‍ ചാമ്പ്യന്മാരായ സര്‍വീസസ് ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ ഗുജറാത്ത്, കര്‍ണ്ണാടക, ഒഡിസ, മണിപ്പൂര്‍ എന്നീ ടീമുകളാണ് മത്സരിക്കുക. കേരളത്തിന്റെ രണ്ടാം മത്സരം 18ന് മുന്‍ചാമ്പ്യന്മാരായ പശ്ചിമബംഗാളുമായിട്ടാണ്. 20ന് മാഘാലയ 22ന് പഞ്ചാബ് എന്നിങ്ങനെയാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍, ഓരോ ഗ്രൂപ്പി ലേയും മികച്ച രണ്ടു ടീമുകളാണ് സെമിയിലെത്തുക. കേരളത്തിന്റെ മത്സരങ്ങളെല്ലാം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ്. ഏഴാം കിരീടം സ്വപ്നം കണ്ടിറങ്ങുന്ന ടീം 1993 ന് ശേഷം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പുയര്‍ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2017-18 സീസണിലാണ് അവസാനമായി കേരളം അവ സാനമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത്.

ബുധനാഴ്ച്ച മുതലാണ് ടീമുകളെല്ലാം മലപ്പുറത്ത് എത്തിതുടങ്ങിയത്. കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായതിനാല്‍ ആര്‍ക്കും ഇതുവരെ പരിശീലനത്തിനിറങ്ങനായിട്ടില്ല. ഇന്ന് മുതല്‍ ടീമുകള്‍ പരിശീലനത്തിനറങ്ങി തുടങ്ങും. രാവിലെ നിലമ്പൂര്‍ മാനവേദന്‍ ഗ്രൗണ്ടി ലായിരിക്കും കേരള ടീം പരിശീലനത്തിറങ്ങുക. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, നിലനൂര്‍ മാനവേദന്‍, എടവണ്ണ സീതിഹാജി സ്റ്റേഡിയം, മ ഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവയാണ് ടീമു കള്‍ പരിശീലനത്തിനായി ഒരുക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്.

Published

on

കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.

നേരത്തെ ഡിസംബര്‍ 4ന് എസ്‌ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്‌ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.

എസ്‌ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്‌ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

 

Continue Reading

india

ഛണ്ഡീഗഢ് റോസ് ഗാർഡനിലെ വനിതാ ടോയ്‌ലറ്റിൽ ദുരൂഹമായി മരിച്ച നിലയിൽ

കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ  കണ്ടെത്തി

Published

on

ഛണ്ഡീഗഢിലെ സെക്ടർ–16 റോസ് ഗാർഡനിൽ ശനിയാഴ്ച വൈകീട്ട് 3.15ഓടെ വനിതാ ടോയ്‌ലറ്റിൽ നിന്ന് നിലവിളി കേട്ടതോടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസും വഴിയാത്രക്കാരും ഞെട്ടിക്കുന്ന ദൃശ്യത്തിന് സാക്ഷിയായി. കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ  കണ്ടെത്തി. രക്തത്തിൽ കുളിച്ച നിലയിൽ അനങ്ങാതെ കിടന്ന ദിക്ഷയ്ക്ക് അന്ന് ഇപ്പോഴും ശ്വസം നിലനിന്നിരുന്നുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.

ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ കണ്ടെത്തിയ തിരിച്ചറിയൽ രേഖകളിലൂടെ തന്നെയാണ് സഹറൻപൂർ സ്വദേശിനിയായ ദിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞത്. ഒരു വർഷം മുമ്പ് വിവാഹമോചിതയായ ദിക്ഷയ്ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ നാല് മാസമായി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു. ഛണ്ഡീഗഢിലെ ഒരു സ്വകാര്യ മീഡിയ–ഒ.ടി.ടി കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായിരുന്നു അവർ.

ആങ്സൈറ്റി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്നാഴ്ച മെഡിക്കൽ ലീവിലായിരുന്ന ദിക്ഷ ശനിയാഴ്ച ജോലി പുനരാരംഭിച്ചെങ്കിലും അസ്വസ്ഥതയെ തുടർന്ന് നേരത്തേ ഓഫിസിൽ നിന്ന് മടങ്ങി. തുടർന്ന് റോസ് ഗാർഡനിൽ ചില സമയം ചെലവഴിച്ചതായാണ് സി.സി.ടി.വി പരിശോധിച്ച പൊലീസ് കണ്ടെത്തുന്നത്.

ദിക്ഷയുടെ ശരീരത്തിന് സമീപം നാല് ഇഞ്ച് വലിപ്പമുള്ള കറിക്കത്തിയും ബാഗിൽ നിന്ന് ഡിപ്രഷൻ ചികിത്സയ്ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവസ്ഥലമായ വനിതാ ടോയ്‌ലറ്റ് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മരണക്കാരണവും സംഭവത്തിന്റെ സ്വഭാവവും വ്യക്തമാക്കാൻ ദിക്ഷയുടെ കോൾ റെക്കോർഡുകളും ബന്ധപ്പെട്ട മറ്റു തെളിവുകളും പരിശോധിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു

Published

on

തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.

ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

Continue Reading

Trending