News

അമേരിക്കയില്‍ വെടിവെപ്പ്: 22 മരണം, അറുപതോളം പേര്‍ക്ക് പരിക്ക്

By webdesk11

October 26, 2023

അമേരിക്കയിലെ മെയിനിലെ ലെവിസ്റ്റോണ്‍ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ബാറിലും വോള്‍ മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമി ആണെന്ന് കരുതുന്ന ആളുടെ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. അക്രമിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പൊലീസ് ജനങ്ങളോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.