kerala

തെരുവുനായ ആക്രമണം: അഞ്ചുവയസുകാരന് ഗുരുതര പരിക്ക്

By webdesk11

July 19, 2023

തെരുവുനായ ആക്രമണത്തില്‍ മലപ്പുറം കോട്ടക്കലില്‍ അഞ്ചുവയസ്സുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകിട്ടാണ് സംഭവം.