kerala

സ്റ്റുഡന്റ്‌സ് പോലീസ്; കലോത്സവത്തിലെ താരം ഇവരും കൂടി

By webdesk11

January 06, 2023

കലോത്സവ വേദികള്‍ മത്സരയിനങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ഒരോ വേദിയുടെ വിജയത്തിനും സ്റ്റുഡന്‍സ് പോലീസും നാഷണല്‍ കേഡറ്റും ഗ്രീന്‍ പ്രോട്ടോക്കോള്‍ സംഘവും ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. രാവിലെ വേദി സജീവമാകുന്നതോടെ ഇവരും പ്രവര്‍ത്തനത്തിലാകും. പല വേദികളിലും പരിപാടി കഴിഞ്ഞ് രംഗം ഒഴിഞ്ഞാലും ഇവര്‍ അവിടെ നിറഞ്ഞ് നില്‍ക്കും.

ട്രാഫിക്കും മത്സര നഗരികളിലെ ശുചിത്വവും കാവലും എല്ലാം ഇവരുടെ കൂടെ നിയന്ത്രണത്തിലായിരുന്നു. വെയിലും ചൂടും കനത്ത് നില്‍ക്കുമ്പോഴും ഇവര്‍ പ്രവര്‍ത്തനച്ചൂടിലാകും. അധ്യാപകര്‍ക്കും കലാസ്വാദകര്‍ക്കും സഹായത്തിന് ഓടിയെത്തും. മത്സരാര്‍ഥികള്‍ക്കും കരുതലായി ഇവര്‍ തന്നെ. കലാസ്വദകരായി വിരുന്നെത്തിയവര്‍ക്ക് വഴി കാട്ടികളും ഇവരാണ്.

കേരളാ പോലീസിനൊപ്പം കലോത്സവ ദിനങ്ങളില്‍ പ്രവര്‍ത്തിക്കാനായതില്‍ വളരെ സന്തോഷത്തിലാണ് ഗ്രീന്‍ പ്രോട്ടോക്കോളും എന്‍.സി.സി, എസ്.പി.സി സംഘവും.