kerala

ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു; 16 പേര്‍ക്ക് പരിക്ക്

By Test User

December 16, 2022

കോട്ടയം എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു. ചെന്നൈ താമ്പരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു.

മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ വൈകിട്ട് 3:15 ടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.