kerala

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യം പുറത്തുവിട്ട് ഗവര്‍ണര്‍, അസാധാരാണ വാര്‍ത്താ സമ്മേളനം

By Test User

September 19, 2022

സര്‍ക്കാറിനെതിരെ പോരാട്ടം കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസാധാരണമായ വാര്‍ത്താ സമ്മേളനമാണ് ഇന്ന് രാജ്ഭവനില്‍ അരങ്ങേറിയത്.

തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴുവര്‍ഷംവരെ കുറ്റം കിട്ടാവുന്ന കുറ്റമാണെന്നും ഗവര്‍ണറും രാഷ്ട്രപതിയും ജോലിചെയ്യുന്നത് തടയുന്നത് ഐപിസി 124 പ്രകാരം കുറ്റകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പോലീസാണ് കയ്യേറ്റം ഉണ്ടായപ്പോള്‍ എന്നെ രക്ഷിച്ചത്, എന്നാല്‍ പോലീസിനെ തടയുന്നത് ദൃശ്യങ്ങളിലുണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ള ഒരു ആളാണ് ഇതിന് പിന്നിലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.വേദിയില്‍ നിന്നും ഇറങ്ങി വന്നാണ് രാകേഷ് പോലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വാഭാവിക പ്രതിഷേധം അല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.