kerala

സംവിധാനങ്ങളെ മാനിച്ച് വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍; പി കെ കുഞ്ഞാലിക്കുട്ടി

By Test User

October 25, 2022

ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കാന്‍ ആവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധാനങ്ങളെ മാനിച്ച് വേണം പ്രവര്‍ത്തിക്കാനെന്നും സംസ്ഥാനത്ത് ഗവര്‍ണറുടെ സ്വന്തംനിലയില്‍ ഭരണം നടപ്പാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല,അതേസമയം യൂണിവേഴ്‌സിറ്റി ഭരണവുമായി ബന്ധപ്പെട്ട ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്, അതിനെതിരെ ജനാധിപത്യ രീതിയിലുള്ള പോരാട്ടം തുടരും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.