Video Stories

ദ കേരള സ്റ്റോറി: മുസ്‌ലിം ലീഗ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

By webdesk11

May 04, 2023

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. ശ്യാം സുന്ദര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തലമുറകളായി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ കേരളം ആര്‍ജിച്ചെടുത്ത പ്രതിച്ഛായക്ക് തുരങ്കം വെക്കുന്നതും രാജ്യത്തെ നിയമങ്ങളുടെ ലംഘനവുമാണ് സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അഡ്വ. മുഹമ്മദ് ഷാ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ അടക്കുള്ളവരെയാണ് എതിര്‍കക്ഷിയായി ചേര്‍ത്തിരിക്കുന്നത്.