kerala

ക്രൂരമര്‍ദനത്തിന് ഇരയായ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

By Test User

February 24, 2022

കോലഞ്ചേരി ആശുപത്രിയില്‍ ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ഉള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയോടെയാണ് രണ്ടുപേരും ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയുടെ അമ്മ ബാത്‌റൂമില്‍ കയറിയും അമ്മൂമ്മ മുറിയില്‍ വെചുമ്മാണ് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ടു പേരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.നിലവില്‍ കുട്ടി അപകട നില തരണം ചെയ്തു വരികയാണ്.

അതിനിടെ കുട്ടിയുടെ കുടുംബത്തിന്റെ കൂടെ താമസിച്ചിരുന്ന ആന്റണി ടിജനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നോടെ കൊച്ചിയിലെത്തി ചോദ്യം ചെയ്യും.