india

കയറ്റി അയച്ചത് 21 ലക്ഷം രൂപയുടെ തക്കാളി; ലോറി കാണാതായി, പരാതി

By webdesk11

July 31, 2023

തക്കാളിയുമായി കോലാറില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ ലോറി കാണാതായതായി പരാതി. 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറിയാണ് കാണാതായത്.

കോലാറിലെ മെഹ്ത്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥയിലാണ് ലോറി. എസ്വിടി ട്രേഡേഴ്‌സ്, എ.ജി ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളികളാണ് ലോറിയില്‍ ഉണ്ടായിരുന്നത് എന്ന് പൊലീസ് പറയുന്നു. ലോറി എടുത്തു പോയതിനുശേഷം ലോറിയെ കുറിച്ച് യാതൊരുവിധ വിവരവുമില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.