kerala

രോഗത്തെക്കുറിച്ച് ആശങ്ക; എറണാകുളത്ത് ഭാര്യയും ഭര്‍ത്താവും ജീവനൊടുക്കി

By webdesk11

August 11, 2023

എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി (50) ഭാര്യ ഷീബ (48) എന്നിവരെയാണ് വീടിന് പുറത്തു ഇന്ന് രാവിലെയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആന്റണി ഹൃദയ രോഗിയാണ്. സാമ്പത്തിക പ്രതിസഡിയും രോഗത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.