kerala

ഐഎസ്എല്‍ മത്സരം കണ്ട് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു

By Test User

December 12, 2022

ഐഎസ്എല്‍ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനില്‍ നിന്ന് വീണു യുവാവ് മരിച്ചു. അങ്കമാലി കറുക്കുറ്റി അരീക്കലില്‍ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കറുകുറ്റി പൈനാടത്ത് പ്രകാശിന്റെ മകന്‍ ഡോണ്‍ (24) ആണ് മരിച്ചത്

കഴിഞ്ഞദിവസം രാത്രി കറുക്കുറ്റി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.