crime

ശരീരത്തിലും അടിവസ്ത്രത്തിലുമായി 1.25 കോടിയുടെ സ്വർണം കടത്തി; കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ

By webdesk14

August 07, 2023

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്പതിമാര്‍ കടത്താന്‍ ശ്രമിച്ചത് രണ്ടേ കാല്‍ കിലോയോളം സ്വര്‍ണ മിശ്രിതം. ഇന്നലെ രാത്രി ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്.

അമീര്‍മോന്‍ പുത്തന്‍ പീടികയില്‍ (35), ഭാര്യ സഫ്‌ന പറമ്പന്‍ (21) എന്നിവരില്‍ നിന്ന് ശരീരത്തിനുള്ളില്‍ നിന്നും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2276 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഏകദേശം 1.25 കോടി രൂപ വിലവരുന്നതാണ് ഇവരില്‍ നിന്നും പിടികൂടിയ സ്വര്‍ണം.