Business

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി

By webdesk13

May 11, 2023

കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രകരില്‍ നിന്നായി 2.15 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്‍രലിജന്‍സ് പിടിച്ചത്. മലപ്പുറം മരുത സ്വദേശി കൊളമ്പില്‍തൊടിക അബ്ബാസ് റിംഷാദില്‍(27) നിന്ന് 1172 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂളും മാനന്തവാടി സ്വദേശി പല്ലക്കല്‍ മുസ്തഫ (28) നിന്ന് 1173 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാല് ക്യാപ്‌സൂളുമാണ് പിടികൂടിയത്.

കള്ളക്കടത്തുസംഘം രണ്ട് പേര്‍ക്കും ടിക്കറ്റടക്കം ഒരുലക്ഷം രൂപ വീതമാണ് വാഗ്ദാനം നല്‍കിയിരുന്നതെന്ന് കസ്റ്റംസിന് നല്‍കിയ മൊഴി.