crime

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടിയുടെ സ്വര്‍ണവും വിദേശ കറന്‍സിയും പിടിച്ചു

By webdesk14

June 15, 2024

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചു. മൂന്നു യാത്രക്കാരിൽനിന്നായി 1.3 കോടി രൂപ വിലവരുന്ന 1.84 കിലോഗ്രാം സ്വർണവും ഒരാളിൽനിന്ന് 12 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും അഞ്ചുപേരിൽനിന്നായി 2.28 ലക്ഷം രൂപയുടെ വിദേശനിർമിത സിഗരറ്റുകളുമാണ് കണ്ടെടുത്തത്.

അൽഐനിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 62.04 ലക്ഷം രൂപയുടെ 885 ഗ്രാം സ്വർണവും റിയാദിൽനിന്നെത്തിയ ഓമശ്ശേരി സ്വദേശിയിൽനിന്ന് 52.33 ലക്ഷം രൂപ വിലവരുന്ന 734 ഗ്രാം സ്വർണവും കണ്ടെത്തി. ഇരുവരും സ്വർണമിശ്രിതം കാപ്സളുകളിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനാണു ശ്രമിച്ചത്.