Connect with us

kerala

കെ.പി.സി.സിക്ക് പുതിയ കമ്മിറ്റി; സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറി; 13 വൈസ് പ്രസിഡന്റുമാര്‍

സന്ദീപ് വാര്യര്‍ അടക്കം 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിലുള്ളത്

Published

on

കെ.പി.സിസിക്ക് ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. സന്ദീപ് വാര്യര്‍ അടക്കം 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിലുള്ളത്. രാഷ്ട്രീയകാര്യ സമിതിയില്‍ 6 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് എഐസിസി നേതൃത്വം പട്ടിക പ്രസിദ്ധീകരിച്ചത്. സണ്ണി ജോസഫിനെ കെ പി സി സി അധ്യക്ഷനായും തെരഞ്ഞെടുത്തിരുന്നു.

ടി. ശരത് ചന്ദ്രപ്രസാദ് , ഹൈബി ഈഡന്‍, പാലോട് രവി, വി.ടി ബല്‍റാം , വി . പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി.സുഗതന്‍, രമ്യ ഹരിദാസ്, എം.ലിജു, എ.എ ഷുക്കൂര്‍, എം. വിന്‍സെന്റ്, റോയി കെ. പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡണ്ട്മാര്‍. വി.എ നാരായണനാണ് ട്രഷറര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, സി.പി മുഹമ്മദ്, എ .കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

ജനറല്‍ സെക്രട്ടറിമാര്‍:
പഴകുളം മധു, ടോമി കല്ലാനി, കെ. ജയന്ത്, എം. എം. നസീര്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, ബി. എ. അബ്ദുള്‍ മുത്തലിബ്, പി. എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, നെയ്യാറ്റിന്‍കര സനല്‍, പി. എ. സലീം, കെ. പി. ശ്രീകുമാര്‍, ടി. യു. രാധാകൃഷ്ണന്‍, ജോസ്സി സെബാസ്റ്റ്യന്‍, സോണി സെബാസ്റ്റ്യന്‍, എം. പി. വിന്‍സെന്റ്, ജോസ് വല്ലൂര്‍, സി. ചന്ദ്രന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, പി. മോഹന്‍ രാജ്, ജ്യോതികുമാര്‍ ചാമക്കാല, എം. ജെ. ജോബ്, എസ്. അശോകന്‍, മാനക്കാട് സുരേഷ്, കെ. എല്‍. പൗലോസ്, എം. എ. വാഹിദ്, രമണി പി. നായര്‍, ഹക്കീം കുന്നില്‍, ജമീല, ഫില്‍സണ്‍ മാത്യൂസ്, വി. ബാബുരാജ്, വി. എ. ഷാനവാസ് ഖാന്‍, കെ. നീലകണ്ഠന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി. ജെര്‍മിയാസ്, അനില്‍ അക്കര, കെ. എസ്. ശബരിനാഥന്‍, സന്ദീപ് വാരിയര്‍, കെ. ബി. ശശികുമാര്‍, നൗഷാദ് അലി കെ. പി., ഐ. കെ. രാജു, എം. ആര്‍. അഭിലാഷ്, കെ. എ. തുളസി, കെ. എസ്. ഗോപകുമാര്‍, ഫിലിപ് ജോസഫ്, കട്ടാനം ഷാജി, എന്‍. ഷൈലജ്, ബി. ആര്‍. എം. ഷഫീര്‍, എബി കുര്യാക്കോസ്, പി. ടി. അജയ് മോഹന്‍, കെ. വി. ദാസന്‍, അന്‍സജിത്ത റെസ്സല്‍, വിദ്യാ ബാലകൃഷ്ണന്‍, നിഷ സോമന്‍, ലക്ഷ്മി ആര്‍., സോണിയ ഗിരി, കെ. ശശിധരന്‍, ഇ. സമീര്‍, സൈമണ്‍ അലക്‌സ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് ഉപ്പളയില്‍ വീടിന് നേരെ വെടിവെച്ചത് 14കാരന്‍; ഓണ്‍ലൈന്‍ ഗെയിമിന്റെ സ്വാധീനത്തില്‍ ചെയ്തതെന്ന് പൊലീസ്

ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തിലാണ് കുട്ടി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Published

on

കാസര്‍കോട്: ഉപ്പളയില്‍ വീടിന് നേരെ നടന്ന വെടിവെപ്പിന് പിന്നില്‍ 14കാരനായ കുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തിലാണ് കുട്ടി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബൂബക്കറിന്റെ വീടിനെയാണ് വെടിവെച്ചത്. സംഭവം നടന്ന സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ആദ്യം കാറിലെത്തിയ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിച്ചതോടെ സംഭവം പൂര്‍ണമായും വ്യത്യസ്തമാണെന്ന് തെളിഞ്ഞു.

വെടിവെപ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഫോറന്‍സിക് പരിശോധനയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. യാതൊരു ബാഹ്യ തെളിവുകളും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

ചോദ്യം ചെയ്യലില്‍ കുട്ടി തന്നെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതാണെന്ന് സമ്മതിച്ചു. ഓണ്‍ലൈന്‍ ഗെയിമിലെ നിര്‍ദേശങ്ങളനുസരിച്ച് ഈ പ്രവൃത്തി നടത്തിയതാണെന്ന് കുട്ടി പറഞ്ഞു. കുട്ടിയില്‍ നിന്ന് തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു.

തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും കുട്ടിയെ ഇത്രയധികം സ്വാധീനിച്ചത് ഏത് ഗെയിമാണെന്നും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികളും പരിഗണനയിലുണ്ട്.

 

Continue Reading

kerala

സമരം തുടരുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; ആവശ്യങ്ങളില്‍ ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA

ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം തുടരാന്‍ തീരുമാനിച്ചു. ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ വ്യക്തമാക്കി. ഈ മാസം 13-ന് നിശ്ചയിച്ച സമ്പൂര്‍ണ ഒ.പി. ബഹിഷ്‌കരണം നടക്കും എന്നും സംഘടന അറിയിച്ചു.

ആരോഗ്യമന്ത്രി 44 നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായും, കൂടുതല്‍ തസ്തികകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അറിയിച്ചെങ്കിലും, ശമ്പള പരിഷ്‌കരണ കുടിശ്ശിക സംബന്ധിച്ച് ധനമന്ത്രിയുമായി സംസാരിക്കാമെന്നതില്‍ മാത്രമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയതെന്ന് KGMCTA സംസ്ഥാന പ്രസിഡന്റ് ഡോ. റൊസ്നാരാ ബീഗം പറഞ്ഞു.

ധനമന്ത്രിയുമായി ചര്‍ച്ചയ്ക്കുള്ള സമയം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും, അതിനുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശമ്പള കുടിശ്ശിക അടയ്ക്കുക, മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് KGMCTAയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ജൂലൈ ഒന്നുമുതല്‍ റിലേ ഒ.പി. ബഹിഷ്‌കരണ സമരം തുടരുകയാണ്. സമരത്തിനിടെയായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്, എന്നാല്‍ ഉറപ്പില്ലാത്ത വാഗ്ദാനങ്ങള്‍ മൂലം സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.

 

Continue Reading

kerala

ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Continue Reading

Trending