കെ.പി.സിസിക്ക് ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. സന്ദീപ് വാര്യര്‍ അടക്കം 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിലുള്ളത്. രാഷ്ട്രീയകാര്യ സമിതിയില്‍ 6 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് എഐസിസി നേതൃത്വം പട്ടിക പ്രസിദ്ധീകരിച്ചത്. സണ്ണി ജോസഫിനെ കെ പി സി സി അധ്യക്ഷനായും തെരഞ്ഞെടുത്തിരുന്നു.
ടി. ശരത് ചന്ദ്രപ്രസാദ് , ഹൈബി ഈഡന്‍, പാലോട് രവി, വി.ടി ബല്‍റാം , വി . പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി.സുഗതന്‍, രമ്യ ഹരിദാസ്, എം.ലിജു, എ.എ ഷുക്കൂര്‍, എം. വിന്‍സെന്റ്, റോയി കെ. പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡണ്ട്മാര്‍. വി.എ നാരായണനാണ് ട്രഷറര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, സി.പി മുഹമ്മദ്, എ .കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
ജനറല്‍ സെക്രട്ടറിമാര്‍: പഴകുളം മധു, ടോമി കല്ലാനി, കെ. ജയന്ത്, എം. എം. നസീര്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, ബി. എ. അബ്ദുള്‍ മുത്തലിബ്, പി. എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, നെയ്യാറ്റിന്‍കര സനല്‍, പി. എ. സലീം, കെ. പി. ശ്രീകുമാര്‍, ടി. യു. രാധാകൃഷ്ണന്‍, ജോസ്സി സെബാസ്റ്റ്യന്‍, സോണി സെബാസ്റ്റ്യന്‍, എം. പി. വിന്‍സെന്റ്, ജോസ് വല്ലൂര്‍, സി. ചന്ദ്രന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, പി. മോഹന്‍ രാജ്, ജ്യോതികുമാര്‍ ചാമക്കാല, എം. ജെ. ജോബ്, എസ്. അശോകന്‍, മാനക്കാട് സുരേഷ്, കെ. എല്‍. പൗലോസ്, എം. എ. വാഹിദ്, രമണി പി. നായര്‍, ഹക്കീം കുന്നില്‍, ജമീല, ഫില്‍സണ്‍ മാത്യൂസ്, വി. ബാബുരാജ്, വി. എ. ഷാനവാസ് ഖാന്‍, കെ. നീലകണ്ഠന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി. ജെര്‍മിയാസ്, അനില്‍ അക്കര, കെ. എസ്. ശബരിനാഥന്‍, സന്ദീപ് വാരിയര്‍, കെ. ബി. ശശികുമാര്‍, നൗഷാദ് അലി കെ. പി., ഐ. കെ. രാജു, എം. ആര്‍. അഭിലാഷ്, കെ. എ. തുളസി, കെ. എസ്. ഗോപകുമാര്‍, ഫിലിപ് ജോസഫ്, കട്ടാനം ഷാജി, എന്‍. ഷൈലജ്, ബി. ആര്‍. എം. ഷഫീര്‍, എബി കുര്യാക്കോസ്, പി. ടി. അജയ് മോഹന്‍, കെ. വി. ദാസന്‍, അന്‍സജിത്ത റെസ്സല്‍, വിദ്യാ ബാലകൃഷ്ണന്‍, നിഷ സോമന്‍, ലക്ഷ്മി ആര്‍., സോണിയ ഗിരി, കെ. ശശിധരന്‍, ഇ. സമീര്‍, സൈമണ്‍ അലക്‌സ്.