kerala

കത്തിക്കയറി പച്ചക്കറി വില

By webdesk17

November 25, 2024

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില വര്‍ധിച്ചത്. തമിഴ്നാട്ടിലെ തുടര്‍ച്ചയായ മഴയാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍. തിരുവനന്തപുരത്ത് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടി തക്കാളിക്ക് 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായത്.27 കിലോയാണ് ഒരു ബോക്സിലുണ്ടാവുക.

തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വിലയില്‍ ആശങ്കയിലാണ് ജനങ്ങള്‍. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉള്ളി കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍.

എന്നാല്‍ ചാലയിലേയും കൊച്ചിയിലേയും സ്ഥിതിവെച്ചുനോക്കുമ്പോള്‍ കോഴിക്കോട്ടെ വില ആശ്വാസകരമാണ്. 72 രൂപയാണ് സവാളയ്ക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വില. മറ്റുപച്ചക്കറികള്‍ക്കും താരതമ്യേന വില കുറവാണ്.