ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 10 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. ഷാലിമാര്‍ എക്‌സ്പ്രസ് തിരുവനന്തപുരം ഭാഗത്തേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് കഞ്ചാവ് നിറച്ച ചാക്ക് പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ടത്.
19 ലാപ്ടോപ് ബാഗുകള്‍ക്കുള്ളില്‍, പ്രത്യേക കവറില്‍ തയ്തു പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. ആദ്യം സമീപത്തുണ്ടായിരുന്നവര്‍ക്ക് സംശയം തോന്നിയില്ലെങ്കിലും, കഞ്ചാവിന്റെ രൂക്ഷ ഗന്ധം പരന്നതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് പരിശോധന നടത്തി.
പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയതോടെ ബാഗുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ക്കെങ്കിലും വേണ്ടി പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു.