india

വരും ദിവസങ്ങളില്‍ 10 സംസ്ഥാനത്ത് ചൂട് കനക്കും

By webdesk11

April 03, 2023

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബിഹാര്‍, ജാര്‍ഖണ്ഡ്, യു. പി, ഒഡിഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ചൂട് വര്‍ധിക്കുക. ഏപ്രിലില്‍ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളില്‍ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. 1901നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വര്‍ഷത്തേത്. ദക്ഷിണ അമേരിക്കയില്‍ പസിഫിക് സമുദ്രത്തില്‍ വെള്ളം തണുക്കുന്ന എല്‍ നിനോ പ്രതിഭാസം ദുര്‍ബലമാകുന്നത് ഇന്ത്യയിലെ മണ്‍സൂണിനെയും ബാധിക്കും.