kerala

എറണാകുളത്ത് 10വയസ്സുകാരികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, പിന്നാലെ തട്ടിക്കൊണ്ടുപോകാനും ശ്രമം

By webdesk18

May 29, 2025

എറണാകുളത്ത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ 10 വയസ്സുള്ള രണ്ട് കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തില്‍ അക്രമി എത്തിയതിന് പിന്നാലെ വാന്‍ നിര്‍ത്തിയിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.

പൊലീസിനെ വിവരം അറിയിച്ചെങ്കിലും പിന്നീട് കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞുപോയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കൂടെ വന്നില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പറഞ്ഞു.അക്രമി മസ്‌ക് ധരിച്ചിരുന്നുവെന്നും കുട്ടികള്‍ വ്യക്തമാക്കി.