Connect with us

News

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി

ഇന്ന്
മാഞ്ചസ്റ്റര്‍ ഡെര്‍ബി

Published

on

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവര്‍ ഇന്ന് രാത്രി 9ന് കളി കാണാന്‍ മറക്കരുത്. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ രാത്രി അയല്‍ക്കാര്‍ നേര്‍ക്കുനേര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മൈതാനത്ത് ചാമ്പ്യന്മാരായ സിറ്റിക്കാര്‍. നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമത് ടോട്ടനമാണ്.

10 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് അവരുടെ സമ്പാദ്യം. ഇന്നലെ നേടിയ തകര്‍പ്പന്‍ ജയത്തോടെ ആഴ്‌സനല്‍ രണ്ടാമത് വന്നു. സിറ്റി ഒമ്പത് മല്‍സരങ്ങളില്‍ 21 പോയന്റുമായി മൂന്നാമതാണ്. യുനൈറ്റഡാവട്ടെ ഒമ്പത് കളികളില്‍ 15 പോയിന്റുമായി എട്ടാമതാണ്. സിറ്റിക്കും യുനൈറ്റഡിനും ഇന്നത്തെ മല്‍സരം തോല്‍ക്കാനാവില്ല. അതിനാല്‍ ഗംഭീര പോരാട്ടമാവും നടക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വിരമിക്കല്‍ പ്രഖ്യാപിച്ച് ടോണി ക്രൂസ്‌

അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം.

Published

on

ദേശീയ,ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സ്‌നൈപര്‍ താരം ടോണി ക്രൂസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് 34 കാരന്‍ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച താരത്തെ പരിശീലകന്‍ ജൂലിയന്‍ നെഗ്ളസ്മാന്റെ താല്‍പര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.

അതേസമയം, റയല്‍ മാഡ്രിഡിനൊപ്പം വര്‍ഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യന്‍സ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയില്‍ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജര്‍മന്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

വിരമിക്കല്‍ കുറിപ്പില്‍ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കളി നിര്‍ത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇന്‍സ്റ്റയില്‍ കുറിച്ചു. 2014ലാണ് താരം ബയേണ്‍ മ്യൂണികില്‍ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചില്‍ 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.2010 മുതല്‍ ജര്‍മന്‍ സീനിയര്‍ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.

Continue Reading

kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading

india

മമതാ ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണ വിലക്ക്

മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

Published

on

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ താംലുക്ക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അഭിജിത്ത് ഗംഗോപാധ്യായക്ക് എതിരെ നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ബിജെപി നേതാവിനെ ഒരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി. മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

അഭിജിത്ത് ഗംഗോപാധ്യായ തരംതാണ പരാമര്‍ശമാണ് നടത്തിയതെന്നും ബംഗാളിന്റെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പദവി രാജിവയ്ക്കുകയായിരുന്നു. ആറാം ഘട്ടത്തില്‍, ശനിയാഴ്ചയാണ് താംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്.

Continue Reading

Trending