Video Stories

കണ്ണൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 25 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

By webdesk13

April 18, 2023

പൂട്ടിക്കിടന്ന വീട്ടില്‍ കയറി 25 പവന്റെ സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റി മോഷ്ടാക്കള്‍. ധര്‍മടം ഒഴയില്‍ഭാഗത്തു റഹ്മയില്‍ സവാഹിറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ മുകള്‍ നിലയിലെ ജനലിന്റെ നെറ്റ് കീറി വാതില്‍ കൊളുത്ത് അഴിച്ച് മോഷ്ടാക്കള്‍ അകത്ത്് കയറിതാകാമെന്നാണ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 11 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസം വീട്ടുകാര്‍ വീടു പൂട്ടി ബന്ധു വീട്ടിലേക്ക് പോയിരുന്നു. പിറ്റേ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.