india

തഞ്ചാവൂരില്‍ തേരോട്ടത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 മരണം

By Chandrika Web

April 27, 2022

തമിഴ്‌നാട് തഞ്ചാവൂരില്‍ ചിത്തിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന തേരോട്ടത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 15 ലേറെ പേര്‍ക്ക് പരിക്കുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്.

ഉല്‍സവത്തിനിടയില്‍ രഥം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി തിരിച്ചിറപ്പള്ളി സെന്‍ട്രല്‍ സോണ്‍ ഐജി വി ബാലകൃഷ്ണന്‍ പറഞ്ഞു.