crime

ഹണിട്രാപ്പില്‍ കുടുക്കി വയോധികന്റെ 11 ലക്ഷം തട്ടി; സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍

By webdesk14

July 27, 2023

കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32)യും പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്.

നിയമബിരുദധാരിയാണ് നിത്യ. തിരുവനന്തപുരം പട്ടം സ്വദേശിയായ എഴുപത്തിയഞ്ചുകാരനാണ് തട്ടിപ്പിന് ഇരയായത്. 11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 18നാണ് പരവൂര്‍ പൊലീസില്‍ വയോധികന്‍ പരാതി നല്‍കിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.