kerala

കണ്ണൂരില്‍ 11കാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍; പരുക്കേറ്റ കുട്ടി ആശുപത്രിയില്‍

By webdesk13

July 23, 2023

പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്കു സമീപമായിരുന്നു ആക്രമണം. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷയാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.

നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികള്‍ എത്തിയാണ് നായ്ക്കളില്‍നിന്നു കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.