kerala

പാലക്കാട് വേലന്താളത്ത് കാറില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 1.3 കോടി രൂപ പിടികൂടി

By webdesk17

November 08, 2025

പാലക്കാട്: പാലക്കാട് വേലന്താളത്ത് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പൊലീസ് പിടികൂടി. പണം കൊണ്ടുപോകുന്ന കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്. സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നതായാണ് സംശയിച്ച് പൊലീസ് വാഹനം പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്ന് കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു.

പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും ചേര്‍ന്നാണ് ഇന്ന് രാവിലെ ആറുമണിയോടെ വേലന്താളത്ത് പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പണമാണിത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സുഫിയാനെ ചോദ്യം ചെയ്യലിനായി പാലക്കാട് പൊലീസ് കസ്റ്റഡിയിലാക്കി, പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.