kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്: പി.കെ കുഞ്ഞാലില്‍ക്കുട്ടി

By webdesk18

May 07, 2025

മലപ്പുറം:രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദുറെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആ ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.