india

125 വർഷം എന്നത് പിശക് : അനിൽ ആൻ്റണി

By webdesk14

April 26, 2023

125 വർഷം കൊണ്ട് ഇന്ത്യയെ നരേന്ദ്ര മോദി വികസിത രാജ്യമാക്കുമെന്ന പ്രസ്താവന സ്വയം തിരുത്തി അനിൽ ആൻ്റണി. 25 വർഷം എന്നാണ് ഉദ്ദേശിച്ചതെന്നും പിശക് ആർക്കും പറ്റാമെന്നും ഈയിടെ ബി.ജെ.പിയിൽ ചേക്കേറിയ അനിൽ പറഞ്ഞു.

‘125 വര്‍ഷം കൊണ്ട് ഇന്ത്യയെ മോദി വികസിപ്പിക്കും’; അനില്‍ ആന്റണിയെ എയറിലാക്കി ട്രോളന്മാര്‍. ”നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാൻ അവസരങ്ങൾ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വർഷത്തിൽ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളിൽ ഒരു വിശ്വ​ഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നാ‌യിരുന്നു അനിൽ ആന്റണിയുടെ പ്രസം​ഗം. ഇതിലെ സബ്കാ പ്രയാസ് എന്നതും ട്രോളിന് കാരണമായി.