kerala

വടകരയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ ആക്രമണം; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By webdesk18

August 28, 2025

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ റോഡില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ബ്ലോക്ക് ഭാരവാഹികള്‍ അടക്കം 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയതു. ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് ഷാഫി പറമ്പില്‍ എംപിയുടെ വണ്ടി വടകര ടൗണില്‍ വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ ഷാഫി പറമ്പില്‍ കാറില്‍ നിന്ന് ഇറങ്ങി പ്രതികരിച്ചിരുന്നു. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പ്രതികരിച്ചു. അതേസമയം, ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞതിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. എംപിയെ പരസ്യമായി തടയാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടില്ലെന്നാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി ഷൈജു ഇന്നലെ പറഞ്ഞത്.