kerala

കാസര്‍ഗോഡില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

By webdesk18

October 27, 2025

കാസര്‍ഗോഡ്: അനന്തപുരത്തിലെ ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. ഉച്ചഭക്ഷണ സമയത്തിനു പിന്നാലെ ഏഴ് മണിയോടെയാണ് ഉഗ്രശബ്ദത്തോടു കൂടിയ പൊട്ടിത്തെറി ഉണ്ടായത്. പരുക്കേറ്റവരെ കാസര്‍ഗോഡ് ജില്ലാശുപത്രിയിലും മംഗലാപുരത്തുമുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.

ഫാക്ടറിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 300ലധികം പേര്‍ ജോലി ചെയ്യുന്നു. ജോലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഫാക്ടറിയുടെ ഭാഗികമായി മതിലുകള്‍ തകര്‍ന്നതായും സമീപ പ്രദേശങ്ങളില്‍ നടുക്കം അനുഭവപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തിന്റെ കാരണം വ്യക്തമാക്കാന്‍ അന്വേഷണസംഘം സ്ഥലത്തെത്തി. ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.