ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണല്‍ കോളജും ഉള്‍പ്പടെയാണ് അവധി പ്രഖ്യാപിച്ചത്.
നേരത്തെ, വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെയാണ് നാളെയും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.