india

ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍, വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഉമര്‍ അബ്ദുള്ള

By webdesk18

May 10, 2025

ശ്രീനഗറില്‍ വെടിനിര്‍ത്തലിന് ശേഷവും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പറഞ്ഞു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ഉമര്‍ അബ്ദുള്ള പുറത്തുവിട്ടു.

ഇന്ന് വൈകീട്ട് 5 മുതലായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തിയെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ഫിറോസ്പൂരില്‍ സമ്പൂര്‍ണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.