kerala

കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു

By webdesk13

March 21, 2023

കനോലി കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു. കളവര്‍ക്കാട് സ്വദേശി അമ്മാത്ത് നിധിനാണ്26 മരിച്ചത്.

നാളെ വിവാഹം നടക്കാനിരിക്കേയാണ് മരണം. സുഹൃത്തിന്റെ വീട്ടിലെത്തിയ നിധിനും സംഘവും ബോട്ടിങ്ങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ഇറങ്ങിയത്. എന്നാല്‍ നിധിന്‍ വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.