kerala

ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

By webdesk18

April 13, 2025

മലപ്പുറത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ.

വീടിന് പിന്‍വശത്തുള്ള ആമയെ വളര്‍ത്തുന്ന വാട്ടര്‍ ടാങ്കില്‍ ഇന്ന് ഉച്ചയോടെയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ആമയ്ക്ക് തീറ്റനല്‍കാന്‍ എത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഈ വീട്ടിലുള്ളത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.