മലയാള സിനിമയിലെ മ്യൂസിക് മാജിഷ്യന്‍ ജേക്സ് ബിജോയ് തന്റെ എഴുപത്തിയഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇന്ത്യന്‍ സിനിമാ മഹാതാരമായ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തിനായാണ്.
മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ലോകയും തുടരുവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ജേക്സിന്റെ സംഗീത മികവിനെ പ്രശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍ബ് അറിവ് സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രത്തില്‍ ജേക്സ് ബിജോയ് ചേര്‍ന്നത്.
”കമല്‍ ഹാസന്‍ പോലെയുള്ള ഒരു ലെജന്‍ഡിന്റെ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എന്റെ ജീവിതത്തിലെ വലിയ അഭിമാനമാണ്,” എന്ന് ജേക്സ് ബിജോയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഏറെക്കാലം ചെലവഴിച്ചിട്ടുള്ള ജേക്സ്, യേര്‍ക്കാട് സ്‌കൂള്‍ ദിനങ്ങളില്‍ നിന്നും ചെന്നൈയിലെ സംഗീതജീവിതത്തിലേക്കുള്ള യാത്രയെ തന്റെ കരിയറിന്റെ അടിത്തറയെന്ന് വിശേഷിപ്പിച്ചു.
മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ജേക്സ് ബിജോയ്, ഈ പുതിയ തമിഴ് പ്രോജക്ടിലും അതേ മികവ് ആവര്‍ത്തിക്കുമെന്നതാണ് ആരാധകരുടെ പ്രതീക്ഷ.
കമല്‍ ഹാസനും അന്‍ബ് അറിവ് സഹോദരന്മാരും ചേര്‍ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്, അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ എന്നിവ അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.