kerala
അബ്ദുല്‍ നാസര്‍ മഅ്ദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും
2009ലെ മഅ്ദനി സി.പി.എം സഹകരണത്തെ കുറിച്ച് പുസ്തകത്തില്‍ പി.ജയരാജന്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. മഅ്ദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജന്‍ ആരോപിച്ചു.
മഅ്ദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവില്‍ ഗൗരവമുളള പരിശോധന വേണം. ഇടപെടല്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്ന വിമര്‍ശനമാണ് കേള്‍ക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാന്‍ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള ഐ.എസ് റിക്രൂട്ട്‌മെന്റിനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
വിരലിലെണ്ണാവുന്നവര്‍ ഐഎസില്‍ ആകൃഷ്ടരായി എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജന്‍ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരല്‍ നടക്കുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.
2009ലെ മഅ്ദനി സി.പി.എം സഹകരണത്തെ കുറിച്ച് പുസ്തകത്തില്‍ പി.ജയരാജന്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയില്‍ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജന്‍ പറയുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
