Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇളവ്

പവന്റെ വിലയില്‍ 560 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയുടെ കുറഞ്ഞ് 11,720 രൂപയായി. പവന്റെ വിലയില്‍ 560 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. 93,760 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, ആഗോളവിപണികളില്‍ സ്വര്‍ണവില ഉയരുകയാണ്. ഡോളര്‍ ദുര്‍ബലമാവുന്നതാണ് ആഗോളവിപണിയില്‍ സ്വര്‍വില ഉയരുന്നതിന് ഇടയാക്കുന്നത്.

സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഔണ്‍സിന് 4,188.93 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 4,188.93 ഡോളറാണ് വില.

Trending