ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെണ്‍മണിയില്‍ 14കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കല്ലിടാംകുഴിയില്‍ തുണ്ടില്‍ വീട്ടില്‍ അച്ചു എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രായപൂര്‍ത്തിയായാല്‍ വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം കണ്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ യുവാവ് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ പൊലീസ് പിടികൂടി. പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1ല്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.