kerala

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള സ്ഥാപനത്തില്‍ തീപ്പിടുത്തം; ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയം

By webdesk13

May 13, 2023

കൊച്ചി ഇന്‍ഫോപാര്‍ക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തില്‍ തീപ്പിടുത്തം. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

വൈകുന്നേരം 6:30 നാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട് സെര്‍ക്യൂട്ടാണെന്ന പ്രാഥമിക നിഗമനം. മൂന്നാം നിലയിലെ ശുചിമുറിയില്‍ നിന്ന് തീ പടര്‍ന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.