ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇ-ആധാര്‍ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷാവസാനത്തോടെ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ആധാറിലെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ഇനി ആധാര്‍ സെന്ററുകളിലേക്ക് നേരിട്ട് പോകേണ്ടതില്ല.
ഇ-ആധാറിലൂടെ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന പ്രധാന അപ്ഡേറ്റുകള് ജനന തീയതി, താമസ വിലാസം, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, എ.ഐ അധിഷ്ഠിത സുരക്ഷാ സംവിധാനം.
ഇ-ആധാര്‍ ആപ്പില്‍ എഐ അധിഷ്ഠിതമായ ഫേസ് ഐഡി വെരിഫിക്കേഷനും ഐഡന്റിറ്റി മാച്ചിങും ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനം ഉണ്ടായിരിക്കും. അതായത്, ഏതു അപ്ഡേഷനും ആധാര്‍ ഉടമയുടെ തിരിച്ചറിയല്‍ സ്ഥിരീകരണം നിര്‍ബന്ധമായിരിക്കും. ഇതിലൂടെ മറ്റൊരാള്‍ക്ക് ആധാറില്‍ കൃത്രിമത്വം നടത്താന്‍ അവസരം ഇല്ലാതാകും.
പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ സമര്‍പ്പിക്കണം
പുതിയ ഇ-ആധാര്‍ സംവിധാനം ആരംഭിച്ചതോടെ, ആധാര്‍ സേവനങ്ങള്‍ വേഗത്തിലും സുരക്ഷിതമായും ലഭ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.